
ലാപ്‌ടോപ്പ് ചിപ്പ് ലെവൽ എഞ്ചിനീയറിംഗിലേക്ക് വരുമ്പോൾ വിദ്യാർത്ഥികൾക്ക് മുൻനിര അല്ലെങ്കിൽ ഏറ്റവും പുതിയ വ്യവസായ നിലവാരവുമായി സമ്പർക്കം പുലർത്തുന്ന രീതിയിലാണ് ഞങ്ങൾ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
രണ്ടു വർഷമാണ് Laptop Chip-Level സർവീസ് എഞ്ചിനീയറിങ് കോഴ്സിന്റെ ഡ്യൂറേഷൻ വരുന്നത് ഒരു വർഷത്തെ പഠനം പിന്നെ ഒരു വർഷത്തെ ട്രെയിനിങ് . ഈ ഒരു വർഷത്തെ പഠനത്തിന്റെ സമയത്ത് ഇലക്ട്രോണിക്സിന്റെ ബേസിക്‌സ് മുതൽ ക്ലാസുകൾ ഒക്കെ സ്റ്റാർട്ട് ചെയ്യും പിന്നെ ഹാർഡ്‌വെയർ ബേസിക്‌സ് ഉണ്ടാവും സോഫ്റ്റ്വെയർ ബേസിക്‌സ് ഉണ്ടാവും, പിന്നെ ഈ ഫീൽഡിൽ ഒരുപാട് ടൂൾസ് ഉണ്ട് പലതരം മെഷീൻസ് ഉണ്ട്, അതിലൊക്കെ പ്രാക്ടിക്കൽ ആയി ചെയ്തു പഠിക്കാനുണ്ടാവും.
LAB
അത് കഴിഞ്ഞാൽ നേരെ ലാബിലേക്ക് പോവാണ്, ലാബിൽ വെച്ചിട്ട് ടീച്ചേർസ് ഓരോ കുട്ടികളെ കൊണ്ടും ചെയ്തു പഠിപ്പിക്കും, എന്തൊക്കെ ഇഷ്യൂസ് ആണ് ഒരു ലാപ്ടോപ്പിനും ഡെസ്ക്ടോപ്പിനും വരാനുള്ളത് നമുക്ക് എങ്ങനെ റിപ്പയർ ചെയ്തു സർവീസ് ചെയ്തു നന്നാക്കി എടുക്കാം, ഏറ്റവും ഡീപ് ആയിട്ടുള്ള IC വർക്ക് – ചിപ്പ് ലെവൽ സർവീസ് എൻജിനീയറിങ് എങ്ങനെയാണ് എന്നുള്ളതെല്ലാം ലാബിൽ വെച്ച് ടീച്ചേഴ്സ് ഓരോ കുട്ടികളെ കൊണ്ടും ചെയ്തു പഠിപ്പിക്കും. അവർക്ക് ചെയ്തു പഠിക്കാനുള്ള ടൂൾസ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ബോർഡ് എല്ലാം ലാബിൽ തന്നെ ഉണ്ടാവും, ഒന്നും അവർ അറേഞ്ച് ചെയ്യേണ്ട.
Internship
ഇങ്ങനെ ടോട്ടൽ 10 മാസത്തെ പഠനത്തിനു ശേഷം പിന്നീട് അവർക്ക് രണ്ടുമാസത്തെ ഇന്റേൺഷിപ്പ് ആണ്. ഇന്റേൺഷിപ്പിന്റെ പിരീഡിൽ സീനിയർ എഞ്ചിനീയറുടെ കീഴിൽ ജൂനിയർ എൻജിനീയറായിട്ട് ഒരു സർവീസ് സെന്ററിൽ വെച്ച രണ്ടുമാസത്തെ ട്രെയിനിങ്. കസ്റ്റമേഴ്സിന്റെ ഡിവൈസ് സ്വന്തമായിട്ട് അറ്റൻഡ് ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ടാണ് ഈ രണ്ടു മാസത്തെ ഇന്റേൺഷിപ്പ് Skytex പ്ലാൻ ചെയ്തത്. ഇങ്ങനെ 10 മാസം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചിട്ടുള്ള പ്രാക്ടിക്കലും രണ്ടു മാസം സർവീസ് സെൻററിൽ വെച്ചിട്ടുള്ള പ്രാക്ടിക്കലും ആയിട്ട് ഒരു വർഷമാണ് ആകെ പഠനം വരുന്നത്.
Training
ഒരു വർഷത്തെ പഠനത്തിനുശേഷം പിന്നീട് ഒരു വർഷത്തെ ട്രെയിനിങ് ആണ്, On the job training. ഈ ട്രെയിനിങ് പിരീഡിൽ അവർ വേറൊരു സർവീസ് സെന്ററിലേക്ക് പോവാണ്. അവിടെ വെച്ചിട്ട് ഒരുപാട് കസ്റ്റമേഴ്സിന്റെ പല മോഡൽ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ്, അതിന്റെയൊക്കെ പലവിധ കംപ്ലൈന്റുകൾ സ്വന്തമായിട്ട് അറ്റൻഡ് ചെയ്ത് റിപ്പയർ ചെയ്ത് സർവീസ് ചെയ്ത് നന്നാക്കി കൊടുത്തിട്ട് വേണം ഈ ഫീൽഡിൽ നല്ല ക്വാളിറ്റിയുള്ള എഞ്ചിനീയർ ആയിട്ട് മാറാൻ.
ഈ ഒരു വർഷത്തെ ട്രെയിനിംഗ് പിരീഡിൽ അവർക്ക് സ്റ്റൈപ്പന്റ് ഉണ്ടാവും, എല്ലാ മാസവും 5000 മുതൽ 10000 രൂപ വരെ കാശ് Skytex തിരിച്ചു കൊടുക്കുന്നുണ്ട്, അങ്ങനെ ഒരു വർഷം കൊണ്ട് മിനിമം 70000 മാക്സിമം 120000 രൂപ വരെ ട്രെയിനിങ് പിരീഡിൽ തന്നെ ആ കുട്ടിക്ക് കാശ് തിരിച്ചു കിട്ടും. ഇങ്ങനെ ഒരു വർഷത്തെ പഠനവും ഒരു വർഷത്തെ ട്രെയിനിങ്ങും ആയിട്ട് രണ്ടു വർഷമാണ് Laptop Chip-Level സർവീസ് എഞ്ചിനീയറിങ് കോഴ്സിന്റെ ഡ്യൂറേഷൻ വരുന്നത്.
ഇങ്ങനെ രണ്ട് വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്ന ഒരു കുട്ടിക്ക് ഏതൊരു ലാപ്ടോപ്പിന്റെയും ഡെസ്ക്ടോപ്പിന്റെയും ഏതുതരം കംപ്ലൈന്റ്സുകളും സോൾവ് ചെയ്ത് കൊടുക്കാൻ പറ്റുന്ന ക്വാളിറ്റി ഉണ്ടാവും.